Tuesday, September 27, 2022
HomeGulfഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം; വിവിധ പരിപാടികൾ സംഘടിപ്പിച്ച് ഇന്ത്യൻ കൾച്ചറൽ സെന്റർ

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം; വിവിധ പരിപാടികൾ സംഘടിപ്പിച്ച് ഇന്ത്യൻ കൾച്ചറൽ സെന്റർ

ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ, ഖത്തറിലെ ഇന്ത്യൻ എംബസിയുമായി ഏകോപിപ്പിച്ച് 2022 ഓഗസ്റ്റ് 1 മുതൽ 2022 ഓഗസ്റ്റ് 16 വരെ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളുടെ സമാപനം ഓഗസ്റ്റ് 19 വെള്ളിയാഴ്ച അൽ അറബി സ്‌പോർട്‌സ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ നടക്കും.

ലൈവ് ഓർക്കസ്ട്ര, ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ടീമായ ഡാനിഷ് ഹുസൈൻ ബദയുനി ഖവ്വാലി ഗ്രൂപ്പ്, മാജിക് ഷോ എന്നിവയാണ് ഇവന്റുകളുടെ ഹൈലൈറ്റുകൾ.

വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെയും ഇന്ത്യൻ സ്കൂളുകളുടെയും പൂർണ്ണ പിന്തുണയോടെയും സജീവമായ ഇടപെടലോടെയുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

Most Popular