ഇന്ത്യൻ കൾചറൽ സെന്റർ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ നാളെ വരെ

ദോഹ. ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ഇന്ത്യൻ കൾചറൽ സെന്റർ തെരഞ്ഞെടുപ്പിന് രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് നാളെ വരെ രജിസ്റ്റർ ചെയ്യാൻ കഴിയും. ഇതിനായി ഡിജിപോൾ ആപ്പ് ഡൌൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. വോട്ടർ ഐഡി വെരിഫൈ ചെയ്യുവാൻ മാർച്ച് 2 രാവിലെ 8 മണിവരെ സമയമനുവദിച്ചതായി ഇലക്ഷൻ കമ്മറ്റി പറഞ്ഞു. മാർച്ച് 3 ന് രാവിലെ 8 മണി മുതൽ ഉച്ചക്ക് രണ്ട് മണിവരെയാണ് ഇന്ത്യൻ കൾചറൽ സെന്റർ തെഞ്ഞെടുപ്പ്.