Friday, October 22, 2021
HomeGulfഖത്തറില്‍ ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

ഖത്തറില്‍ ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

ദോഹ: ഖത്തറില്‍ ഇന്ത്യന്‍ എംബസി പ്രവാസികൾക്കായി ഒക്ടോബര്‍ ഒന്നിന് പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവുമായി സഹകരിച്ചാണ് കാംപ് സംഘടിപ്പിക്കുന്നത്. പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍, തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണുന്നതിനാണ് ക്യാമ്പ് . ഒക്ടോബര്‍ ഒന്നിന് വെള്ളിയാഴ്ച 10 മണി മുതല്‍ ഉച്ചയക്ക് 12 മണി വരെയാണ് കാംപ്. സാല്‍വ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഗേറ്റ് 151 സ്ട്രീറ്റ് 24-ലെ വെഞ്ച്വര്‍ ഗള്‍ഫ് ട്രെയിനിംഗ് സെന്ററില്‍ വെച്ചാണ് കാംപ് നടക്കുന്നത്.

Most Popular