Sunday, January 23, 2022
HomeGulfBahrainനിർത്തിയിട്ട കാറിനുള്ളിൽ പ്രവാസി മരിച്ച നിലയിൽ

നിർത്തിയിട്ട കാറിനുള്ളിൽ പ്രവാസി മരിച്ച നിലയിൽ

മനാമ: ബഹ്‌റൈനിലെ ഗുദൈബിയയിൽ നിർത്തിയിട്ട കാറിനുള്ളിൽ പ്രവാസി ഇന്ത്യക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു അപാർട്മെന്റ് കെട്ടിടത്തിന്റെ ഭൂഗര്‍ഭ പാര്‍ക്കിങ് സ്ഥലത്തുണ്ടായിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. പരിഭ്രാന്തരായ താമസക്കാർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. മധ്യവയസ്കനായ പ്രവാസി ഇന്ത്യക്കാരനാണ് മരിച്ചിരിക്കുന്നത്. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്‍തിട്ടുണ്ട്.

Most Popular