കുവൈറ്റ് സിറ്റി: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പിടിയിലായ ഇന്ത്യൻ പ്രവാസിയെ കുവൈത്തിൽ വധശിക്ഷയ്ക്ക് വിധിച്ചു. കുവൈത്ത് ക്രിമിനൽ കോടതിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. അൽ ഫർവാനിയ ഗവർണറേറ്റിലെ ജിലീബ് അൽ ഷുയൂഖ് പ്രദേശത്ത് മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാള്‍ക്കെതിരെ തെളിവുകളുണ്ടെന്നും വ്യക്തമാക്കിയാണ് കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞ മാസങ്ങളിൽ കുവൈറ്റിൽ നിന്ന് നിരവധി മയക്കുമരുന്ന് കടത്തുകളാണ് പിടിക്കപ്പെട്ടത്. ഫയർ എക്സ്റ്റിംഗ്യൂഷറിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പ്രവാസിയെ കുവൈറ്റ് പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.