Wednesday, September 28, 2022
HomeGulfകുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം

കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം. സബാഹ് അല്‍ അഹ്‍മദിലെ മരുഭൂമിയിലുള്ള ഒരു ഫാമിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയതെന്ന് കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കണ്ടെടുക്കുന്ന സമയത്ത് മൃതദേഹത്തിലെ വസ്‍ത്രങ്ങള്‍ രക്തത്തില്‍ കുളിച്ചിരുന്നു. ശരീരത്തില്‍ മുറിവുകളുമുണ്ടായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ചുള്ള മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Most Popular