റിയാദ്∙ കുവൈത്തിൽ നിന്ന് സൗദിയിലേക് ഉംറക്ക് വരികയായിരുന്ന ഇന്ത്യൻ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു. മഹാരാഷ്ട്ര പുണെ സ്വദേശി മെഹ്ദി സാബിര്‍ താജ് (43), ഭാര്യ മുംബൈ കാണ്ടിവിളി വൊഹ്‌റ കോളനി സ്വദേശി ബാത്തൂല്‍ സാബിര്‍ (38) എന്നിവരാണു വാഹനാപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം അല്‍ഹസക്കടുത്ത് അല്‍റഫീഅ റോഡിലെ ഹഫറുല്‍ അതശ് മരുഭൂമിയില്‍ അപകടത്തിൽപെടുകയായിരുന്നു. കുടെയുണ്ടായിരുന്ന ഇവരുടെ മകന്‍ അലി മെഹ്ദി, ഡ്രൈവര്‍ അബ്ബാസ്, ഭാര്യ ഫാത്തിമ എന്നിവര്‍ക്ക്
നിസാര പരുക്കേറ്റു. അല്‍റഫീഅ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു ഖബറടക്കും.