ദോഹ: ഇന്ത്യൻ മൽസ്യങ്ങൾക്കുള്ള വിലക്ക് നീക്കി ഖത്തർ. ഇന്ത്യയിൽ നിന്നുള്ള മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ശീതീകരിച്ച സമുദ്രോത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള താൽക്കാലിക വിലക്ക് ഖത്തർ നീക്കിയതായി അധികൃതർ അറിയിച്ചു. ഇന്ത്യയിൽ നിന്നെത്തിയ മൽസ്യങ്ങളിൽ വിബ്രിയോ കോളറ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം ഖത്തർ വിലക്കേർപ്പെടുത്തിയിരുന്നു. ഫിഫ ലോകകപ്പിന് തൊട്ടുമുന്പായിരുന്നു വിലക്കേർപ്പെടുത്തിയത്. കേന്ദ്ര വാണിജ്യ വകുപ്പും ഖത്തറിലെ ഇന്ത്യൻ എംബസിയും വിഷയത്തിൽ നിരവധി ചർച്ചകൾ നടത്തിയ ശേഷമാണ് മൽസ്യങ്ങളുടെ ഇറക്കുമതി വീണ്ടും പുനരാരംഭിക്കാൻ തീരുമാനമായത്. അതേസമയം ചൈന ഇന്ത്യൻ സീഫുഡ് നിരോധനവും നീക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി ഇന്ത്യൻ സമുദ്ര വിപണി കുതിച്ചുയരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.