ഖത്തറിലെത്തിയ ഇന്ത്യൻ ഗായകൻ ഷഹബാസ് അമാന് ഉജ്വല വരവേൽപ്പ്

ദോഹ: ഖത്തറിലെത്തിയ മലയാളികളുടെ പ്രിയ ഗായകൻ ഷഹബാസ് അമാന് ഉജ്വല വരവേൽപ്പ്. ദോഹയുടെ ഹൃദയത്തിൽ ഷഹബാസ് പാടുന്നു എന്ന ഗസൽ സന്ധ്യക്കായാണ് ഷഹബാസ് ഖത്തറിലെത്തിയത്. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെത്തിയ ഷഹബാസ് അമനെ സംഘാടകരായ ഷിഹാബ് ഷരീഫ്,സുബൈര്‍ പാണ്ടവത്ത്,തൗഫീഖ് ജബ്ബാര്‍, മുഹമ്മദ് ത്വയ്യിബ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അൽ അറബി ഇന്‍ഡോര്‍ അരീനയിൽ നാളെ വൈകീട്ട് 7 .30 മുതൽ പരിപാടികൾ ആരംഭിക്കും. പരിപാടിയുടെ ടിക്കറ്റുകള്‍ ക്യൂ ടിക്കറ്റ്‌സില്‍ ലഭ്യമാണ് .ഷുരൂക് അല്‍ ദോഹ, ജെഫെ മീഡിയ, വിന്റേജ് നഴ്‌സിംഗ് സര്‍വ്വീസസ്, ദോഹ വേവ്‌സ് എന്നീ സ്ഥാപനങ്ങളുടെ സാരഥികളായ, തൗഫീഖ് ജബ്ബാര്‍, ഷിഹാബ് ഷരീഫ്, സുബൈര്‍ പാണ്ടവത്ത്, മുഹമ്മദ് ത്വയ്യിബ് എന്നിവരടങ്ങിയ, ടീം ടി.എസ്.എസ്.ടി എന്ന ചുരുക്ക നാമത്തില്‍ അറിയപ്പെടുന്ന സൗഹൃദ കൂട്ടായ്മയാണ് പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്. ഖത്തറില്‍ ഇത്തരത്തിലുള്ള നല്ല സംഗീത സദസ്സുകള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന പ്രവർത്തിച്ചുവരുന്നത്.