ഇന്ത്യയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ച് താലിബാൻ

ദില്ലി: ഇന്ത്യയുമായുള്ള വ്യാപാരബന്ധം താലിബാന്‍ നിര്‍ത്തിവച്ചു. കയറ്റുമതിയും ഇറക്കുമതിയും നിര്‍ത്തിവച്ചിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍​ഗനൈസേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അഫ്​ഗാനുമായി നീണ്ടകാല വ്യാപാരബന്ധമുള്ള രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം 3305 ലക്ഷം ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യ അഫ്​ഗാനുമായി നടത്തുന്നത്. അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്ന് 400 പേരെക്കൂടി ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ അറിയിച്ചു .