മാലിന്യ സംഭരണിയിൽ വീണ് പ്രവാസി യുവാവ് മരിച്ചു

റിയാദ്: മാലിന്യ സംഭരണിയിൽ വീണ് പ്രവാസി യുവാവ് മരിച്ചു. ജുബൈല്‍ മാളിന്റെ പരിസരത്തുള്ള മലിനജല പ്ലാന്റിലാണ് അപകടം നടന്നത്. ഉത്തര്‍പ്രദേശ് കൗശംബി സ്വദേശി റാം മിലന്‍ റോഷന്‍ ലാല്‍ (38) ആണ് മരിച്ചത്. മാന്‍ഹോളില്‍ ഇറങ്ങിയ മിലന്‍ കാല്‍ വഴുതി അകത്തേക്ക് വീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസും അഗ്നിരക്ഷാ സേനയും കമ്പനി അധികൃതരും സ്ഥലത്തെത്തി. ടാങ്കിലെ വെള്ളം വറ്റിച്ച ശേഷമാണ് മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. ഏഴ് വര്‍ഷം മുമ്പാണ് റാം മിലന്‍ അവസാനമായി നാട്ടില്‍ പോയി വന്നത്.