Wednesday, May 18, 2022
HomeGulfസൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു

സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു

റിയാദ്: സൗദിയില്‍ സ്വദേശിവത്കരണം വീണ്ടും വ്യാപകമാകുന്നു . 8 തൊഴില്‍ മേഖലയിലാണ് വീണ്ടും സ്വദേശിവത്കരണം കൊണ്ടുവന്നിട്ടുള്ളത്.
അടുത്ത സെപ്തംബര്‍ 23 മുതല്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരും.

മലയാളികളടക്കമുള്ള വിദേശികള്‍ ജോലിചെയ്യുന്ന സൗദിയിലെ വിനോദ മേഖലയിലാണ് പുതുതായി സ്വദേശിവത്കരണം കൊണ്ടുവന്നിടുള്ളത്. 8 തൊഴില്‍മേഖലകൂടി സൗദിവത്ക്കരിക്കുന്നതായി സൗദി മാനവവിഭവശേഷി സാമൂഹിക മന്ത്രാലയമാണ് ഉത്തരവിട്ടിട്ടുള്ളത്.

വിനോദ സിറ്റി, മാളുകള്‍ എന്നിവിടങ്ങളിലെ തൊഴില്‍ 70 ശതമാനമാണ് സൗദിവത്കരിച്ചിട്ടുള്ളത്. മാനവശേഷി വിഭവ മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹിയാണ് ഇത് സംബന്ധമായി അറിയിച്ചിട്ടുള്ളത്. അടുത്ത സെപ്തംബര്‍ 23 മുതല്‍ സൗദിവത്കരണം നിലവില്‍വരുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Most Popular