Saturday, October 1, 2022
HomeGulfവേശ്യാവൃത്തിയിൽ ഏർപ്പെട്ടു; കുവൈത്തിൽ ഒൻപത് പ്രവാസികൾ അറസ്റ്റിൽ

വേശ്യാവൃത്തിയിൽ ഏർപ്പെട്ടു; കുവൈത്തിൽ ഒൻപത് പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: വേശ്യാവൃത്തിയിൽ ഏർപ്പെട്ട ഒൻപത് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിലായി. എട്ട് പുരുഷന്മാരും ഒരു സ്‍ത്രീയുമാണ് അറസ്റ്റിലായത്. ഏഴ് പേരെ ജലീബ് അല്‍ ശുയൂഖ് ഏരിയയില്‍ നിന്നും ഒരാളെ സാല്‍മിയയില്‍ നിന്നുമാണ് പിടികൂടിയത്. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ അധികൃതർക്ക് കൈമാറി.

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 25 പേരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായി വ്യക്തമാക്കിയിരുന്നു.

Most Popular