Sunday, September 25, 2022
HomeGulfതീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് പ്രവാസി മലയാളി മരിച്ചു

തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് പ്രവാസി മലയാളി മരിച്ചു

അബുദാബി: അബുദാബിയിൽ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തിൽ പുക ശ്വസിച്ച് പ്രവാസി മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ എരൂര്‍ ഷെഫീന മന്‍സിലില്‍ റഫീഖ് മസൂദ് ആണ് മരണപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. എയര്‍ കണ്ടീഷണറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമായത്. പാന്‍ട്രിയില്‍ പുക ഉയര്‍ന്നതോടെ കെട്ടിടത്തിലുണ്ടായിരുന്ന 20-ഓളം ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. എന്നാൽ ഭക്ഷണം കഴിക്കുകയായിരുന്ന റഫീഖ് മസൂദിന് രക്ഷപെടാനായില്ല. അബുദാബി അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി അബോധാവസ്ഥയിലായ റഫീഖിനെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

അബുദാബി അല്‍ ഷഹാമ റോഡിലെ ഡിയര്‍ ഫീല്‍സ് മാളിലെ സതേണ്‍ ഫ്രൈഡ് ചിക്കന്‍ ബ്രാഞ്ചിലെ സീനിയര്‍ അസോസിയേറ്റീവ് ആയി ജോലി ചെയ്യുകയായിരുന്നു റഫീഖ്. ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് കെട്ടിടത്തില്‍ താമസിക്കുന്നത്. മാതാവ്: റഷീദ, ഭാര്യ: ഷെഫീന. ഒരു കുട്ടിയുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് എസ് എഫ് സി മാനേജ്മെന്റ് അറിയിച്ചു.

Most Popular