Wednesday, December 1, 2021
HomeGulfഖത്തറില്‍ വഴിയോരക്കച്ചവടക്കാര്‍ക്കിടയില്‍ വ്യാപക പരിശോധന

ഖത്തറില്‍ വഴിയോരക്കച്ചവടക്കാര്‍ക്കിടയില്‍ വ്യാപക പരിശോധന

ദോഹ: ഖത്തറിലെ വഴിയോരക്കച്ചവടക്കാര്‍ക്കിടയില്‍ വ്യാപക പരിശോധന. ഫാം വര്‍ക്കേഴ്‌സിന്റെ താമസസ്ഥലത്തെ വഴിയോരക്കച്ചവടക്കാര്‍ക്കിടയിലാണ് അല്‍ ഷീഹാനിയ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ലൈസന്‍സില്ലാതെ സാധനങ്ങള്‍ വിറ്റതിന് 10 നിയമലംഘനങ്ങള്‍ പിടികൂടിയതായി അധികൃതർ അറിയിച്ചു. മാലിന്യങ്ങളും ഇവിടെനിന്ന് നീക്കം ചെയ്തിട്ടുണ്ട്. വാണിജ്യ വ്യവസായ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു ശുചിത്വ വകുപ്പ്, അല്‍-ഫസ, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് തുടങ്ങിയിലെ സുരക്ഷാ അധികാരികള്‍ പരിശോധനയില്‍ പങ്കെടുത്തു.

Most Popular