Monday, May 23, 2022
HomeGulfസൗദിയിൽ ദേശിയ പതാകയെ അവഹേളിച്ചാൽ ഒരു വർഷം വരെ തടവും അരലക്ഷത്തിലേറെ രൂപ പിഴയും ശിക്ഷ

സൗദിയിൽ ദേശിയ പതാകയെ അവഹേളിച്ചാൽ ഒരു വർഷം വരെ തടവും അരലക്ഷത്തിലേറെ രൂപ പിഴയും ശിക്ഷ

റിയാദ്: സൗദിയിൽ ദേശിയ പതാകയെ അവഹേളിച്ചാൽ ഒരു വർഷം വരെ തടവും അരലക്ഷത്തിലേറെ രൂപ പിഴയും ശിക്ഷ. സൗദി പബ്ലിക് പ്രോസിക്യൂഷൻ നൽകിയ മുന്നറിയിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ദേശിയ പതാക ഉപയോഗിക്കുന്ന സാഹചര്യത്തിൽകൂടിയാണ് ഈ മുന്നറിയിപ്പ്.

രാജ്യത്തോടോ ഭരണകൂടത്തോടോ ഉള്ള വെറുപ്പോ അവഹേളനമോ മൂലം ദേശീയ പതാകയെ നിന്ദിക്കൽ, മറ്റേതെങ്കിലും രീതിയിൽ പതാകയെ അപമാനിക്കൽ, പതാക നിലത്തിടൽ, രാജ്യത്തിന്റെ മറ്റേതെങ്കിലും ചിഹ്നങ്ങളെ നിന്ദിക്കുകയോ അവമതിക്കുകയോ ചെയ്യൽ, ഇതെല്ലാം സൗദി പതാക നിയമ പ്രകാരം കുറ്റകരമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Most Popular