Saturday, January 22, 2022
HomeGulfഇന്റർ-കേളി ഫുട്ബോൾ ടൂർണമെന്റ് : ജേഴ്‌സികൾ പ്രകാശനം ചെയ്തു

ഇന്റർ-കേളി ഫുട്ബോൾ ടൂർണമെന്റ് : ജേഴ്‌സികൾ പ്രകാശനം ചെയ്തു

റിയാദ്  :  കേളി കലാസാംസ്‌കാരിക വേദി ഇരുപത്തിയൊന്നാം വാർഷികം ‘കേളിദിനം  2022’ന്റെ  ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഇന്റർ കേളി ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ ജേഴ്‌സികൾ പ്രകാശനം ചെയ്തു.  കേളിയുടെ വിവിധ ഏരിയകളിലെ ടീമുകൾ തമ്മിൽ മാറ്റുരക്കുന്ന മത്സരങ്ങൾ ഡിസംബർ 24ന് റിയാദ്, അൽ ഇസ്‌കാൻ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറും.

സുലൈ ഏരിയ കമ്മിറ്റിയുടെ ടീമായ റെഡ്‌ബോയ്സിന്റെ ജേഴ്സി പ്രകാശനം സുലൈ ഏരിയയിൽ നടന്നു. ജേഴ്‌സി സ്പോൺസർമാരായ ദുറത്ത് അൽ റയ്യാൻ കോൺട്രാക്ടിങ് എസ്സ്റ്റാബ്ലിഷ്മെന്റ്  പ്രതിനിധി അനന്തൻ സാബു ജേഴ്‌സി പ്രകാശനം ചെയ്തു. പരിപാടിയിൽ ഏരിയ രക്ഷാധികാരി കൺവീനർ ബോബി മാത്യു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് ബദിയ, മധു പട്ടാമ്പി, ഏരിയ ആക്ടിങ് സെക്രട്ടറി ഹാഷിം, രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ബത്ഹ ഏരിയയുടെ ടീം  ബത്ഹ ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി പ്രകാശനം ‘കേളിദിനം 2022’ സംഘാടക സമിതി ഓഫീസിൽ വെച്ച് നടന്നു. ചടങ്ങിൽ ഏരിയ പ്രസിഡന്റ് രാമകൃഷ്‌ണൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ സ്വാഗതം പറഞ്ഞു. കോൺപെക്സ് – 360 ഡിഗ്രി ലൈറ്റ്  സ്പോൺസർ ചെയ്യുന്ന ജേഴ്‌സി  എംഡി  ഹൈദർ നിവാസ് ബത്ത ടീം ക്യാപ്റ്റൻ ഷെഫീഖിന് കൈമാറികൊണ്ട്  പ്രകാശനം നിർവ്വഹിച്ചു. കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ഷമീർ കുന്നുമ്മൽ, ഏരിയ രക്ഷാധികാരി കൺവീനർ രജീഷ് പിണറായി, എരിയ ട്രഷറർ രാജേഷ് ചാലിയാർ, ടീം മാനേജർ മുജീബ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Most Popular