ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഖുര്‍ആന്‍ പാരായണം, ഹിഫ്ദ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. മദ്റസയുടെ തുമാമ, മദീന ഖലീഫ, സീഡ്സ് ഓണ്‍ലൈന്‍, ലഖ്ത ബ്രാഞ്ചുകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് മല്‍സരങ്ങള്‍. ഓരോ മദ്റസകളും മദ്റസാതലത്തില് മല്‍സരം നടത്തി വിജയികളാവുന്ന വിദ്യാര്‍ത്ഥികളാണ് ഫൈനല്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുക. ഫൈനല്‍ മല്‍സരങ്ങള്‍ ഏപ്രില്‍ 22 വെള്ളിയാഴ്ച ഇസ്ലാഹി സെന്ററില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.