Friday, October 7, 2022
HomeGulfഎൻജിനിൽ പക്ഷി ഇടിച്ചതിനെത്തുടർന്ന് യാത്രാവിമാനം വഴിതിരിച്ചുവിട്ടു

എൻജിനിൽ പക്ഷി ഇടിച്ചതിനെത്തുടർന്ന് യാത്രാവിമാനം വഴിതിരിച്ചുവിട്ടു

സൗദി: എന്‍ജിനില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്രാവിമാനം വഴിതിരിച്ച് വിട്ടു. സൗദി യാത്രാവിമാനമായ എയര്‍ബസ് എ 330 ആണ് അപകടത്തിൽപെട്ടത്. തുടര്‍ന്ന് വിമാനം പാക്കിസ്ഥാനിലെ കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് കറാച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനം റദ്ദ് ചെയ്തു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. ജിന്ന വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് പക്ഷി ഇടിച്ചത്. കറാച്ചിയില്‍ ഇറങ്ങുന്നതിന് തൊട്ട് മുന്‍പ് ഒന്നാം നമ്പര്‍ എന്‍ജിനിലാണ് പക്ഷി ഇടിച്ചത്. മടക്കയാത്രയില്‍ ജിദ്ദയിലേക്ക് പോകേണ്ടിയിരുന്ന എല്ലാ യാത്രക്കാരെയും അടുത്തുള്ള ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. സൗദി എയര്‍ലൈനിന്റെ എന്‍ജിനീയര്‍മാര്‍ അറ്റകുറ്റപ്പണി നടത്തി വരികയാണ്. പൈലറ്റുമാരുടെ ഇടപെടലില്‍ വന്‍ ദുരന്തമാണ് വഴിമാറിയത്.

Most Popular