ഖത്തറിലെ റാസ് ലഫാന്‍ തുറമുഖത്തിന് അന്താരാഷ്ട്ര ഗ്രീൻ അവാർഡ്

ദോഹ: ഖത്തറിലേ റാസ് ലഫാന്‍ തുറമുഖത്തിന് അന്താരാഷ്ട്ര ഗ്രീൻ അവാർഡ്. അന്താരാഷ്ട്ര ‘ഗ്രീന്‍ അവാര്‍ഡ്’ ലഭിക്കുന്ന അറേബ്യന്‍ ഗള്‍ഫിലെ ആദ്യ തുറമുഖമാണ് റാസ് ലഫാന്‍. പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിച്ച് തുറമുഖത്തിന്റെയും എല്‍.എന്‍.ജി കപ്പലുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് റാസ് ലഫാന്‍ തുറമുഖത്തിന് ലഭിച്ച ഈ പുരസ്‌കാരം.

കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ, ഗുണനിലവാരം, പാരിസ്ഥിതിക പ്രകടനം എന്നിവ പരിഗണിച്ചാണ് ഗ്രീന്‍ അവാര്‍ഡ് ഫൗണ്ടേഷന്‍ ഈ പുരസ്‌കാരം നല്‍കി നൽകുന്നത് . ഈ അംഗീകാരത്തിലൂടെ 150 ലധികം വിവിധ തരത്തിലുള്ള ആനുകൂല്യങ്ങള്‍ ഈ മേഖലയില്‍ നിന്ന് തുറമുഖത്തിന് ലഭിക്കും. പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജ സ്രോതസ്സായി എല്‍.എന്‍.ജി അന്താരാഷ്ട്ര വിപണികള്‍ക്ക് നല്‍കുന്നതില്‍ റാസ് ലഫാന്‍ തുറമുഖം സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.