ദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂളുകൾക്കായി സംഘടിപ്പിച്ച ഇന്റർ സ്കൂൾ ക്വിസ് മൽസരം “എൻക്വസ്റ്റ-2022”ൽ മികച്ച വിജയം കരസ്ഥമാക്കി
നോബിൾ ഇന്റർനാഷണൽ സ്കൂൾ.
പതിനഞ്ചോളം ഇന്ത്യൻ സ്കൂളുകൾ മാറ്റുരച്ച ക്വിസ് മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് ആയാണ് സ്കൂൾ അഭിമാന നേട്ടം സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ പോയിന്റും നോബിൾ സ്കൂൾ നേടി. ആറ്,ഏഴ്,എട്ട് ക്ലാസ് വിദ്യാർത്ഥികളായ എയ്ഡൻ ജോസഫ്, ഇമ്മാനുവൽ കോശി, ഗണേഷ് ഹരീഷ്എന്നിവരായിരുന്നു നോബിളിനെ പ്രതിനിധീകരിച്ചത്.
തിളക്കമാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികളെ സ്കൂൾ പ്രിൻസിപ്പാളും മാനേജ്മെന്റ് അംഗങ്ങളും അഭിനന്ദിച്ചു.