ദോഹ: 2022 നവംബർ 20 ന് ഖത്തറിൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പിന് ടിക്കറ്റ് ബുക്ക് ചെയ്ത രാജ്യാന്തര ആരാധകർക്ക് , രാജ്യത്തേക്കുള്ള തങ്ങളുടെ എൻട്രി പെർമിറ്റ് ഇമെയിൽ വഴി ലഭിച്ചുതുടങ്ങി.
2022 നവംബർ 1 മുതൽ ഹയ്യ പ്രവേശന പെർമിറ്റുള്ള എല്ലാ ഉടമകൾക്കും രാജ്യം പ്രവേശനം അനുവദിക്കുന്നുണ്ട്.
എ 4 സൈസ് പെര്‍മിറ്റില്‍, പേര്, ദേശീയത, ഹയ്യ കാര്‍ഡ് നമ്പര്‍ എന്നിവയ്ക്ക് പുറമെ ഒരു ക്യുആര്‍ കോഡിനൊപ്പം വ്യക്തിയുടെ ഫോട്ടോയുമാണ് ഉള്ളത്.