ഇന്റര്‍നെറ്റ് സേവനങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്ന നിർദേശവുമായി ഒമാൻ. വീടുകളില്‍ ലഭിക്കുന്ന ഇന്റര്‍നെറ്റ് സേവനങ്ങള്‍ അയല്‍ക്കാരുമായി പങ്കുവെക്കരുതെന്ന് അധികൃതർ നിർദേശം നൽകി.
ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. അയല്‍ക്കാരുമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പങ്കുവെക്കുന്ന വ്യക്തികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി സംബന്ധമായ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
ഇത്തരം പ്രവര്‍ത്തികള്‍ ഡാറ്റ മോഷണം, തട്ടിപ്പുകള്‍, മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് ഇരയാകുന്നതിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.