ഇതിഹാസതാരം മറഡോണയുടെ ലോകകപ്പ് ഗോള്‍നേട്ടത്തെ മറികടന്ന് മെസ്സി. ലോകകപ്പിലെ മെസ്സിയുടെ ഒമ്പതാം ഗോളാണ് ഓസ്ട്രെലിയക്കെതിരെ ഇന്നലെ പിറന്നത്. ഇതോടെ മറഡോണയുടെ ലോകകപ്പ് ഗോള്‍നേട്ടത്തെ മെസ്സി മറികടന്നു. മറഡോണ ലോകകപ്പില്‍ എട്ട് ഗോളുകളാണ് നേടിയത്. പ്രൊഫഷണല്‍ കരിയറിലെ 1000-ാമത്തെ മത്സരത്തിലാണ് മെസ്സിയുടെ ഈ നേട്ടം. ലോകകപ്പ് നോക്കൗട്ട് സ്റ്റേജിലെ മെസ്സിയുടെ ആദ്യ ഗോള്‍ കൂടിയാണിത്.