വിശുദ്ധ റമദാൻ മാസത്തിൽ ദനാബിൾ സ്കൂളിന്റെ നേതൃത്വത്തിൽ ഇഖ്റ – ഇന്റർ സ്കൂൾ ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ മികച്ച പ്രകടനവും ഖത്തറിലെ മറ്റ് ഇന്ത്യൻ സ്കൂളുകളുടെ മികച്ച പങ്കാളിത്തവുംകൊണ്ട് പരിപാടി ശ്രദ്ധേയമായി .
ഓൺലെൻ പ്ലാറ്റ്ഫോമിൽ മൂന്ന് വിഭാഗങ്ങളിൊയി നടന്ന മത്സരത്തിൽ 17 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഷിബു അബ്ദുൾ റഷീദ് പരിപാടി ഉത്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് ഓഫ് സെക്ഷൻ ഷിഹാബുദ്ധീൻ സ്വാഗതമാശംസിച്ചു. ഡോക. ഒമർ ഇമാം,സ്ഫീരുധി, അതിഖുറഹ്മാൻ എന്നിവർ വിധികർത്താക്കളായി.