ഉഭയകക്ഷി ബന്ധം ശക്തമാക്കണമെന്നാവശ്യപ്പെട്ട് ഖത്തര്‍ അമീറിന് ഇറാന്‍ പ്രസിഡന്റിന്റെ ടെലിഫോണ്‍ സന്ദേശം

ദോഹ: ഉഭയകക്ഷി ബന്ധം ശക്തമാക്കണമെന്നാവശ്യപ്പെട്ട് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് ഇറാന്‍ പ്രസിഡന്റ്റ് ഹസന്‍ റൂഹാനിയുടെ ടെലിഫോണ്‍ സന്ദേശം. കഴിഞ്ഞ ദിവസമാണ് ഇരു രാഷ്ട്ര തലവന്മാരും ടെലിഫോണില്‍ സംസാരിച്ചത്.

ഇറാനിയന്‍ നഗരമായ ഇസ്ഫഹാനില്‍ കഴിഞ്ഞ ദിസവം സമാപിച്ച ഖത്തര്‍-ഇറാന്‍ ഉന്നത വാണിജ്യ ഉച്ചകോടിയുടെ ഏറ്റവും പുതിയ വിവരങ്ങളും ഇരു നേതാക്കളുടെയും സംഭാഷണത്തില്‍ ചര്‍ച്ച ചെയ്തു. നിരവധി പ്രാദേശിക-അന്താരഷ്ട്ര വിഷയങ്ങളും ചര്‍ച്ച ചെയ്തതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി