ദുബൈ: ദുബൈ ഗ്ലോബല്‍ വില്ലേജിന് ഐ.എസ്.ഒ 41001:2018 സര്ട്ടിഫിക്കേഷന്. ഈ നേട്ടം കൈവരിക്കുന്ന മിഡ്ല്‍ ഈസ്റ്റിലെ ഏക വിനോദ സഞ്ചാര കേന്ദ്രമാണ് ഗ്ലോബല്‍ വില്ലേജ്.
കാര്യക്ഷമവും ഉല്‍പ്പാദനക്ഷമവുമായ സംയോജിത സൗകര്യങ്ങള്‍ ഒരുക്കിയത് പരിഗണിച്ചാണ് സര്ട്ടിഫിക്കേഷന് നല്‍കിയത്. സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവം നല്കുന്ന സംവിധാനങ്ങളും സാങ്കേതിക വിദ്യയും വൈദഗ്ദ്യവുമെല്ലാം ഗ്ലോബല്‍ വില്ലേജ് ഒരുക്കിയത് വിലയിരുത്തി.
ഏഴ് മാസത്തിന് ശേഷം കഴിഞ്ഞ ഏഴിനാണ് ദുബൈ ഗ്ലോബല്‍ വില്ലേജ് അടച്ചത്.