ജിദ്ദയിൽ നിന്ന് പുതിയ ബസ് സർവീസ് ആരംഭിച്ചു

റിയാദ്: ജിദ്ദയിലെ ബലദിൽ നിന്ന് സുലൈമാനിയ അൽഹറമൈൻ റെയിൽവേ സ്റ്റേഷനിലേക്ക് ബസ് സർവിസ് ആരംഭിച്ചു. റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ സർവീസുകളാണിവ. പ്രതിദിനം 17 മണിക്കൂർ വരെയാണ് ബസ് സർവിസ്. രാവിലെ 7.15 മുതൽ രാത്രി 12.00 വരെ തുടരും.

ബലദിൽ നിന്ന് സുലൈമാനിയയിലേക്കും തിരിച്ചും ഓരോ 50 മിനുട്ടിലും പ്രതിദിനം 42 ബസ് സർവിസുകളുണ്ടാകും. ഒരു യാത്രക്ക് 3.45 റിയാലാണ് ടിക്കറ്റ് നിരക്ക്.

റൗണ്ട് ട്രിപ്പ് റൂട്ട് ആരംഭിക്കുന്നത് ബലദ് ഹിസ്റ്റോറിക്കൽ ഏരിയയിൽ നിന്നാണ്. ബാഗ്ദാദിയ, കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി, അൽസലാം മാൾ വഴി അൽഹറമൈൻ ട്രെയിൻ സ്റ്റേഷനിലെത്തും.