മത്സര ഫലങ്ങൾ പ്രവചിച്ച് ശ്രദ്ധ നേടിയ ഇംതാദിനെ ജിദ്ദ പാന്തേഴ്സ് അനുമോദിച്ചു

ജിദ്ദ: ലോക കപ്പിൽ ശനിയാഴ്ച നടന്ന മുഴുവൻ മത്സരങ്ങളുടേയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച് ശ്രദ്ധ നേടിയ മുഹമ്മദ് ഇംതാദിനെ ജിദ്ദ പാന്തേഴ്സ് അഭിനന്ദിച്ചു. പൂക്കോട്ടൂർ അറവങ്കര സ്വദേശി ഇംതാദ് ആണ് തൻ്റെ ട്വിറ്റർ അക്കൗണ്ടിൽ നേരത്തെ തന്നെ നാല് കളികളുടേയും ഫലങ്ങൾ പ്രവചിച്ചത്.

ഓസ്ട്രേലിയ – ടുണീഷ്യ , സൗദി അറേബ്യ – പോളണ്ട് ,ഫ്രാൻസ് – ഡെൻമാർക്ക് ,അർജൻ്റീന മെക്സിക്കോ തമ്മിലുള്ള നിർണായക മത്സര ഫലങ്ങൾ ആണ് ഗോളുകകളുടെ എണ്ണമടക്കം കൃത്യമായി പ്രവചിച്ചത്. ഇംതാദിൻ്റെ പ്രവചനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച യായിരുന്നു. കടുത്ത ബ്രസീൽ ആരാധകനായ ഇതാദ് ജിദ്ദ പാന്തേഴ്സ് ഫുട്ബോൾ ടീമംഗവുമാണ്. ഇംതാദിനുള്ള ഉപഹാരം ഭാരവാഹികൾ കൈമാറി. കെ.എൻ എ ലത്തീഫ് , ജംഷീദ് കിസ് വ , സമീർ കുഞ്ഞ , ഇർഷാദ് കളത്തിങ്ങൽ , ഷബീർ , ഹസീം ആച്ചി, അനസ് പി എൻ, റഫീഖ് പെരുമ്പിലാവിൽ എന്നിവർ പങ്കെടുത്തു.