Sunday, May 22, 2022
HomeGulfവാട്ടർ ടാങ്കിൽ വീണ് മരിച്ച പ്രവാസിയുടെ കുടുംബത്തിന് ജിദ്ദ കെ.എം.സി.സി.കോട്ടേഴ്സ് നിർമ്മിച്ചു നൽകി

വാട്ടർ ടാങ്കിൽ വീണ് മരിച്ച പ്രവാസിയുടെ കുടുംബത്തിന് ജിദ്ദ കെ.എം.സി.സി.കോട്ടേഴ്സ് നിർമ്മിച്ചു നൽകി

വാട്ടർ ടാങ്കിൽ വീണ് മരിച്ച പ്രവാസിയുടെ കുടുംബത്തിന് ജിദ്ദ കെ.എം.സി.സി.കോട്ടേഴ്സ് നിർമ്മിച്ചു
നൽകി .ചേളാരിയിലെ ശിഹാബ് തങ്ങൾ ഭവനിൽ ( ലീഗ് ഓഫീസ് ഓഡിറ്റോറിയം)
നടന്ന ചടങ്ങിൽ വെച്ച് സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡൻറ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കോട്ടേഴ്സിൻ്റ താക്കോൽ  ഹംസയുടെ കുടുംബത്തിന് കൈമാറി. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി, പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, പി.അബ്ദുൽ ഹമീദ് മാസ്റ്റർ MLA .കെ.പി.മുഹമ്മദ് കുട്ടി,  MAഖാദർ,  ഡോ.വി.പി.അബദുൽ ഹമീദ് മാസ്റ്റർ, എ.പി. ഇബ്രാഹീം മുഹമ്മദ് തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ജിദ്ദയിൽ 600 റിയാൽ ശമ്പളത്തിന് വീട്ടുവേല  ചെയ്യുകയായിരുന്ന ചേളാരി ദേവദിയാൽ സ്വദേശി ഹംസ അബദ്ധത്തിൽ വാട്ടർ ടാങ്കിൽ വീണ് മരിക്കുകയായിരുന്നു. രണ്ട് പെൺ മക്കളുടെ വിവാഹ നിശ്ചയം കഴിഞ്ഞ തൊട്ടടുത്ത ദിവസമാണ് ഹംസയുടെ ദാരുണമായ മരണം സംഭവിച്ചത്.ഹംസയുടെ മരണാനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകിയ ജിദ്ദ കെ.എം.സി.സി. മയ്യിത്ത്  കബറടക്കിയ ശേഷം ഹംസയുടെ കുടുംബത്തിൻ്റെ സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്വം
പൂർണ്ണമായും ഏറ്റെടുക്കുന്നതായി  പ്രഖ്യാപിക്കുകയായിരുന്നു.
ജീവിച്ചിരിക്കുമ്പോൾ ഹംസ തീരുമാനിച്ച രണ്ട് മക്കളുടെയും വിവാഹം  30 പവൻ സ്വർണ്ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും വിവാഹ സൽക്കാരത്തിൻ്റെ മുഴുവൻ ചിലവും നൽകി ജിദ്ദ കെ.എം.സി.സി. രണ്ട് വർഷം മുമ്പ് തന്നെ നടത്തി കൊടുത്തു.
പിന്നീട് ഹംസയുടെ വീടിന് സമീപത്ത്  20 ലക്ഷം രൂപ വില കൊടുത്ത് 13 സെൻ്റ് ഭൂമി വാങ്ങി ഹംസയുടെ ഭാര്യയുടെ പേരിൽ റജിസ്ട്രർ ചെയ്ത് നൽകി.ആദരണീയനായ മർഹൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് അന്ന് ഹംസയുടെ കുടുംബത്തിന് ഈ സ്ഥലത്തിൻ്റെ ആധാരം കൈമാറിയത്.

Most Popular