Friday, January 28, 2022
HomeGulfജിദ്ദ കെ.എം.സി.സി പ്രവാസി പെൻഷൻ പദ്ധതി ഉദ്‌ഘാടനവും സ്നേഹ സംഗമവും ഡിസംബർ 1ന് തലപ്പാറയിൽ

ജിദ്ദ കെ.എം.സി.സി പ്രവാസി പെൻഷൻ പദ്ധതി ഉദ്‌ഘാടനവും സ്നേഹ സംഗമവും ഡിസംബർ 1ന് തലപ്പാറയിൽ

ജിദ്ദ കെ.എം.സി.സി നടപ്പാക്കിയ പ്രവാസി പെൻഷൻ പദ്ധതിയുടെ ഔപചാരിക ഉദ്‌ഘാടനവും സ്നേഹസംഗമവും  ഡിസംബർ 1ന് ബുധൻ ഉച്ചക്ക് 3 മണിക്ക് തലപ്പാറ നാഷണൽ ഹൈവേ സമീപത്തുള്ള പുള്ളാട്ട് ഓഡിറ്റോറിയത്തിൽ നടക്കും. തലപ്പാറ പുളളാട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്നേഹ സംഗമം വിജയിപ്പിക്കാൻ ചെമ്മാട് ലീഗ് സൗധത്തിൽ തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന്  മണ്ഡലങ്ങളിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് .MSF, പ്രവാസി ലീഗ് മണ്ഡലം പഞ്ചായത്ത് നേതാക്കളുടെ യോഗം തീരുമാനിച്ചു. എം.എം.കുട്ടി മൗലവി ഉൽഘാടനം ചെയ്തു.കെ.എം.സി സി വൈസ് പ്രസിഡൻ്റ് വി പി .മുസ്തഫ അധ്യക്ഷത വഹിച്ചു.
സൗദി കെ.എം.സി.സി പ്രസിഡൻ്റ് കെ.പി.മുഹമ്മദ് കുട്ടി, ജിദ്ദ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അരിമ്പ്ര അബൂബക്കർ, സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി, കെ.  കുഞ്ഞമരക്കാർ പി. കെ അസ്ലു, ടി. പി. എം. ബഷീർ, സി. എച്. മഹമൂദ് ഹാജി,സി കെ മുഹമ്മദ്‌ ഹാജി, പി എം എ ജലീൽ, പി എം അബ്ദുൽ ഹഖ്, ഡോക്ടർ കാവുങ്ങൽ മുഹമ്മദ്, സി. വി. എ. ബഷീർ, സി. സി. കരീം,യു എ റസാഖ്, സി. എച്. അബൂബക്കർ സിദ്ദിഖ്, ഇസ്മായിൽ പൂങ്ങാടൻ, യാസർ ഒള്ളക്കൻ,  സൈദലവി നീലങ്ങത്ത്, അസ്സയ്ൻ ഹാജി പമാസ്കോ,  പി. കെ. അസ്ഹറുദ്ദിൻ, സമദ്  പൊറ്റയിൽ, ജാഫർ  കുറ്റൂർ, വി. പി. സൈനുദ്ദിൻ, നൗഫൽ ഉള്ളാടൻ, മുഹമ്മദ് റഫീഖ് കൂളത്ത്, വി. പി. കോയ, ശിഹാബ് കണ്ണമംഗലം, ലത്തീഫ് അരീ ക്കൻ, ശുഐബ്, സഫ്‌വാൻ എന്നിവർ സംസാരിച്ചു.
ചരിത്രത്തിലാധ്യമായാണ് ഒരു പ്രവാസി സംഘടന മുൻ കാല പ്രവർത്തകർക്ക് പ്രതിമാസ പെൻഷൻ നൽകുന്നത്. ജിദ്ദ കെ.എം.സി.സിയുടെ കാരുണ്യഹസ്തം സുരക്ഷ പദ്ധതിയിൽ തുടർച്ചയായി അംഗങ്ങളായിരിക്കെ പ്രവാസം നിർത്തിയ 60 വയസ്സ് പൂർത്തിയാക്കിയവർക്ക് കഴിഞ്ഞ് സാമ്പത്തിക വർഷം മുതൽ പെൻഷൻ നൽകി വരുന്നുണ്ട്. കോ വിഡ് കാലത്ത് നാട്ടിൽ വന്ന് കുടുങ്ങി പോയ പ്രവാസികളുടെ കുടുംബങ്ങൾക്ക് ജിദ്ദ കെ.എം.സി.സി നൽകുന്ന സ്നേഹ സമ്മാനത്തിൻ്റെ വിതരണ ഉദ്‌ഘാടനവും ചടങ്ങിൽ നടക്കും കേരളത്തിലെ സി.എച്ച് സെൻററുകളുടെ പ്രവർത്തനത്തിന് ഏറ്റവും വലിയ സഹായം നൽകുന്ന ജിദ്ദ കെ.എം.സി.സി ഈ വർഷം 14 സി.എച്ച് സെൻ്ററുകൾക്കായ് നൽകുന്ന ഫണ്ട് വിതരണവും ഇതിൽ വെച്ച് നടക്കുന്നതാണ്.

Most Popular