Sunday, July 3, 2022
HomeGulfജിദ്ദ കെ.എം.സി.സി. സൗഹൃദ സദസ്സ് മാനവ ഐക്യത്തിൻ്റെ വിളമ്പരമായി

ജിദ്ദ കെ.എം.സി.സി. സൗഹൃദ സദസ്സ് മാനവ ഐക്യത്തിൻ്റെ വിളമ്പരമായി

മുസ്ലിം ലീഗ്  സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നാട്ടിൽ എല്ലാ ജില്ലകളിലും നടന്നു കൊണ്ടിരിക്കുന്ന സൗഹൃദ സംഗമങ്ങൾക്ക് പ്രവാസ ലോകത്തിൻ്റെ ഐക്യദാർഢ്യം പ്രഖ്യപിച്ച് കൊണ്ട് ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സദസ്സ് മാനവ ഐക്യത്തിൻ്റെ വിളമ്പരമായി മാറി.

മുസ് ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു.

രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളിൽ മുസ്ലിംങ്ങൾ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ പങ്കാളികളാക്കുകയും അതു വഴി അവരുടെ വിദ്യാഭ്യാസ സാമൂഹിക പുരോഗതി ഉറപ്പാക്കുക എന്നതാണ് മുസ്ലിം ലീഗിൻ്റെ രൂപീകരണ ലക്ഷ്യമെങ്കിലും സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും പുരോഗതിയും തുല്യ നീതിയും ഉറപ്പാക്കാനും രാജ്യത്തിൻ്റെയും പൊതു സമൂഹത്തിൻ്റെയും നന്മ ലക്ഷ്യമാക്കിയാണ് എന്നും ലീഗ് പ്രവർത്തിച്ചത്. സമുദായിക സൗഹാർദ്ധത്തിന് എന്നും വലിയ പ്രാധാന്യമാണ് പൂർവ്വകാല ലീഗ് നേതാക്കൾ കല്പിച്ചത്.
സീതീ സാഹിബും, ബാഫഖി തങ്ങളും പൂക്കോയ തങ്ങളും സി.എച്ചും ശിഹാബ് തങ്ങളും ഹൈദരലി തങ്ങളും സഞ്ചരിച്ച മാർഗ്ഗത്തിലൂടെയാണ് സാദിഖതങ്ങൾ സഞ്ചരിക്കുന്നതെന്നും കേരളീയ സമൂഹത്തിൽ സ്നേഹവും സൗഹാർദ്ധവും ഊട്ടി ഉറപ്പിക്കാനാണ് തങ്ങൾ സൗഹൃദ സംഗമങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദ കെ.എം.സി.സി.എല്ലാ വിഭാഗം പ്രവാസികളെയും അണി നിരത്തി സംഘടിപ്പിച്ച മഹത്തായ സൗഹൃദ സദസ്സിന് പ്രത്യേകം അഭിനന്ദിക്കുകയാണെന്ന് തങ്ങൾ പറഞ്ഞു.

ജിദ്ദയിലെ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, കലാ കായിക രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സംഘടന നേതാക്കളും വ്യവസായ പ്രമുഖരും മാധ്യമ പ്രവർത്തകരും എഴുത്തുകാരും കെ.എം.സി.സി നേതാക്കളുമടങ്ങിയ സൗഹൃദസദസ്സ് പ്രവാസ ലോകത്തിന് നവ്യാനുഭവം പകർന്നതോടൊപ്പം മതസൗഹാർദ്ധത്തിൻ്റെയും ഉന്നതമാനവീകതയുടെയും ഒരുമയുടെയും ഉജ്ജ്വല പ്രഖ്യാപനമായി മാറി.

അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അബൂബക്കർ അരിമ്പ്ര സ്വാഗത പ്രസംഗം നടത്തി.ഡോ.ഇസ്മായീൽ മരുതേരി സമാപന പ്രസംഗം നടത്തി.ഉബൈദ് തങ്ങൾ മേലാറ്റൂർ ഖുർആൻ മാനവീക സന്ദേശം നൽകി. അരുവി മോങ്ങം സൗഹൃദ സന്ദേശ കവിത അവതരിപ്പിച്ചു. മിർസ ശരീഫ് സ്നേഹ സംഗീതം ആലപിച്ചു.

വ്യവസായ പ്രമുഖരായ വി.പി.മുഹമ്മദലി, ഫാഇദ അബ്ദുറഹ്മാൻ, ഡോ. ജംഷീദ്, റഹീം പട്ടർ കടവൻ, മാധ്യമ പ്രവർത്തകരായ മുസാഫിർ,
TP ഹസ്സൻ ചെറുപ്പ, ജലീൽ കണ്ണമംഗലം, സാദിഖ് തുവ്വൂർ, വർഗ്ഗീസ് ഡാനിയൽ, മോഹൻ ബാലൻ, ബഷീർ വള്ളിക്കുന്ന്. ദാസ് മോൻ കോട്ടയം. സലീം മുല്ലവീട്ടിൽ,മൈത്രി ഉണ്ണി, വി.പി.മുസ്തഫ,സക്കീർ എടവണ്ണ,വിലാസ് അഡൂർ പത്തനംതിട്ട, മജീദ് നഹ ,നജ്മുദ്ധീൻ ഹുദവി, അബ്ബാസ് ചെമ്പൻ, ഡോ.ബിൻയാം.ശ്രീജിത്ത് കണ്ണൂർ, സഖാവ് പി.പി.റഹീം, ഗഫൂർ പൂങ്ങാടൻ, സലാഹ് കാരാടൻ, KiG ബഷീർ, ശാഫി ആലപ്പുഴ, ഡോ.അശ്റഫ് ,സൈക്കോ ഹംസ, നസീർ ബാവ കുഞ്ഞ്, ജീപാസ് സിദ്ധീഖ് ഭായ്, ലത്തീഫ് കാപ്പുങ്ങൽ, അൻവർ തങ്ങൾ, നൗഫാർ കോഴിക്കോട്, ഫൈസൽ വാഴക്കാട്, നൗഷാദ് ഇബ്രാഹീം. എന്നിവർ പ്രസംഗിച്ചു.

നാസർ മച്ചിങ്ങൽ സൗഹൃദ സദസ്സിന് നന്ദി പറഞ്ഞു. സി.കെ.റസാഖ് മാസ്റ്റർ, വി.പി.അബ്ദുറഹ്മാൻ, ഇസ്മായീൽ മുണ്ടക്കുളം ലത്തീഫ് മുസ് ലിയാരങ്ങാടി, എ.കെ.ബാവ , ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, സീതി കൊളക്കാടൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Most Popular