Thursday, December 8, 2022
HomeGulfകനത്ത മഴയിൽ വെള്ളക്കെട്ടിൽ കുടുങ്ങി ജിദ്ദ നഗരം

കനത്ത മഴയിൽ വെള്ളക്കെട്ടിൽ കുടുങ്ങി ജിദ്ദ നഗരം

ജിദ്ദ: കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിൽ കുടുങ്ങി ജിദ്ദ നഗരം. നിരവധിയാളുകൾ വെള്ളക്കെട്ടിൽ കുടുങ്ങി. സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തുന്നു. മഴ വിമാനസര്‍വീസുകളെയും ബാധിച്ചു. പല വിമാനങ്ങളും സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയാണ്.

മഴ തുടരുന്ന സാഹചര്യത്തിൽ യാത്രക്കാര്‍ പുതിയ സമയക്രമമറിയാന്‍ അതത് വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

അതേസമയം റോഡില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ചെറിയ ബോട്ടുകളുമായി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്.

Most Popular