Monday, October 25, 2021
HomeGulfഎമിറേറ്റ്സ് എയർലൈൻസിൽ നിരവധി തൊഴിലവസരങ്ങൾ

എമിറേറ്റ്സ് എയർലൈൻസിൽ നിരവധി തൊഴിലവസരങ്ങൾ

എമിരേറ്റ്സ് എയർലൈൻസിൽ നിരവധി തൊഴിലവസരങ്ങൾ. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പിരിച്ചുവിടപ്പെട്ട പൈലറ്റുമാരെയും ക്യാബിൻ ക്രൂവിനെയും മറ്റ് പ്രവർത്തന ജീവനക്കാരെയും എമിറേറ്റ്സ് എയർലൈൻസ് തിരിച്ചുവിളിക്കുന്നു. ദുബായ് ഹബ്ബിലേക്ക് ആറ് മാസത്തിനുള്ളിൽ 3,000 ക്യാബിൻ ക്രൂവിനെയും 500 എയർപോർട്ട് സർവീസ് ജീവനക്കാരെയും നിയമിക്കാനാണ് ലക്ഷ്യമിടുന്നത്. എമിറേറ്റ്‌സിൽ ക്യാബിൻ ക്രൂ അല്ലെങ്കിൽ എയർപോർട്ട് സർവീസ് ഏജന്റായി ചേരാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജോലി ആവശ്യകതകളെക്കുറിച്ച് കൂടുതൽ അറിയാനും കണ്ടെത്താനും www.emiratesgroupcareers.com എന്ന വെബ്‌സെറ്റിൽ അപേക്ഷ സമർപ്പിക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.

Most Popular