മാധ്യമപ്രവര്‍ത്തകന്‍ കെ യു ഇഖ്ബാല്‍ ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ | മാധ്യമപ്രവർത്തകൻ കെ യു ഇക്‌ബാൽ ജിദ്ദയിൽ നിര്യാതനായി. കിങ് ഫഹദ് ആശുപത്രിയില്‍ കഴിയവയെയാണ് അന്ത്യം. റിയാദില്‍ മലയാളം ന്യൂസ് പ്രതിനിധിയായി ദീര്‍ഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്. മാതൃഭൂമി ഉള്‍പ്പെടെ നിരവധി ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്.
ഭാര്യ റസീന, രണ്ട് മക്കളുണ്ട്.