ദോഹ:ജൂലായ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. പെട്രോളിന് ഇത്തവണ വില കുറയും. പ്രീമിയം പെട്രോള്‍ വില ലിറ്ററിന് അഞ്ചു ദിര്‍ഹം കുറഞ്ഞ് 1.90 റിയാലാകും. 1.95 റിയാല്‍ ആയിരുന്നു ജൂണ്‍ മാസത്തിലെ വില.
അതേസമയം സൂപ്പര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമുണ്ടാകില്ല. സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 2.10 റിയാലും ഡീസല്‍ ലിറ്ററിന് 2.05 റിയാലും ആയി തുടരും.
അന്താരാഷ്ട്ര എണ്ണ വിപണിയിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ചാണ് എല്ലാ മാസവും ഒന്നാം തിയ്യതി ഖത്തര്‍ എനര്‍ജി രാജ്യത്തെ ഇന്ധനവില നിശ്ചയിക്കുന്നത്.