Monday, January 24, 2022
HomeGulfകലാലയം പുരസ്‌കാരം  സമ്മാനിച്ചു

കലാലയം പുരസ്‌കാരം  സമ്മാനിച്ചു

ദോഹ:ആർ എസ് സി പന്ത്രണ്ടാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി ഖത്തർ പ്രവാസി എഴുത്തുകാർക്കായി കലാലയം സാംസ്കാരിക വേദി പ്രഖ്യാപിച്ച കലാലയം പുരസ്കാരം സമ്മാനിച്ചു.കഥാ പുരസ്‌കാരത്തിന് സപ്ന നവാസിന്റെ “പഴയ സോഫയും”കവിതാ പുരസ്‌കാരത്തിന് ഷംല ജഹ്ഫറിന്റെ കടന്നല്ലുകൾ പെരുകുന്ന വിധ”വും ആണ് അർഹമായത്‌.

ലോക കാവ്യ ദിനത്തോടനുബന്ധിച് നടത്തിയ അഞ്ചുവരി കവിതാ മത്സരവിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു.ഖത്തർ കലാക്ഷേത്രയിൽ വെച്ച് നടത്തിയ സാഹിത്യോത്സവ് പ്രതിഭാ സംഗമത്തിൽ കലാപ്രതിഭയായി തിരഞ്ഞെടുത്ത കഫീൽ പുതൻപള്ളിക്ക് പേരോട് മുഹമ്മദ് അസ്ഹരി ഉസ്താതും സർഗപ്രതിഭയായ മുഹ്‌സിന ശബീറിന്ന് സലാം ഹാജി പാപ്പിനിശ്ശേരിയും സമ്മാനം നൽകി.

നൗഫൽ ലത്തീഫി ഉസ്താദി ന്റെ അദ്യക്ഷതയിൽ ചേർന്ന സംഗമം സലാം ഹാജി പാപ്പിനിശ്ശേരി ഉൽഘാടനം നിർവഹിച്ചു. കരീം ഹാജി മേമുണ്ട,പേരോട് മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.സലീം അംജദി സ്വാഗതവും ബഷീർ വടക്കേക്കാട് നന്ദിയും പറഞ്ഞു.

Most Popular