
മനാമ: കണ്ണൂർ സ്വദേശി ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു. അസ്കറിലെ ഗൾഫ് ആന്റിക്സിലെ ജീവനക്കാരനായ അഭിലാഷാണ് (26) മരിച്ചത്. കണ്ണൂർ ചെറുകുന്ന് കീഴറ പള്ളിപ്രത്ത് മൊട്ട കൃഷ്ണഭവനിൽ രാമയ്യ കൃഷ്ണലിംഗത്തിന്റെ മകനാണ്. പിതാവും മാതാവും ആറു മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. അഭിലാഷ് ന്യൂ ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥിയാണ്. മാതാവ്: ലളിത. രണ്ടു സഹോദരങ്ങളും ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിൽ ഖബറടക്കും.