Saturday, August 20, 2022
HomeGulfഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ദുബൈയിൽ മരിച്ചു

ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ദുബൈയിൽ മരിച്ചു

കണ്ണൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ വാരംകടവ് സ്വദേശി ദുബൈയിൽ മരിച്ചു. വാരം കടവില്‍ താമസിക്കുന്ന അവേര മെഹറാസില്‍ ഫര്‍ഷാദ് അബ്ദുല്‍ സത്താര്‍ (29) ആണ് മരിച്ചത്.

ദുബൈയിൽ നിന്ന് ജോലി ആവശ്യാര്‍ഥം ഫുജൈറയിലേക്ക് പോയപ്പോഴാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഫെബിന. മകള്‍: സാറ. പിതാവ്: അബ്ദുല്‍ സത്താര്‍. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: അര്‍ഷദ്, ദില്‍ഷാദ്, മെഹറ.

Most Popular

Energy Casino Kod Promocji 2022