Friday, December 9, 2022
HomeGulfഹൃദയാഘാതം; കണ്ണൂർ സ്വദേശിനിയായ യുവ ഡോക്ടർ ദോഹയിൽ നിര്യാതയായി

ഹൃദയാഘാതം; കണ്ണൂർ സ്വദേശിനിയായ യുവ ഡോക്ടർ ദോഹയിൽ നിര്യാതയായി

ദോഹ : കണ്ണൂർ ചൊക്ലി പെട്ടിപ്പാലം സ്വദേശിനി ഡോക്ടർ ഹിബ ഇസ്മയിൽ ദോഹയിൽ നിര്യാതയായി. പ്രസവ ശേഷമുള്ള ചികിത്സയ്ക്കിടെ ഹൃദയാഘാതത്തെത്തുടർന്നാണ് മരണം. ഹമദ് മെഡിക്കൽ കോർപറേഷനിൽ ജോലി ചെയ്യുന്ന ഡോക്ടർ ഹിബ ആഴ്ചകൾക്ക് മുമ്പാണ് ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. ഖത്തറിലെ സാമൂഹ്യ പ്രവർത്തകനായ പി.വി ഇസ്മായിലിന്റെയും മഹിമ ഇസ്മായിലിന്റെയും മകളാണ്.ഭർത്താവ് മുഹമ്മദ് ഷിനോയ്(ഖത്തർ ഫൗണ്ടേഷൻ). സഹോദരങ്ങൾ : ഹന ഇസ്മായിൽ,ഹർഷ ഇസ്മായിൽ,ഹണി ഇസ്മായിൽ.മൃതദേഹം ദോഹയിൽ ഖബറടക്കും.

 

Most Popular