കണ്ണൂർ സ്വദേശിയായ ടാക്സി ഡ്രൈവറെ ദുബൈയിൽ കാണാതായി

ദുബൈ: കണ്ണൂർ സ്വദേശിയായ ടാക്സി ഡ്രൈവറെ ദുബൈയിൽ കാണാതായി. കണ്ണൂർ കാഞ്ഞിരോട് സ്വദേശി അജേഷ് കുറിയയെ (41) ഒരു മാസമായി കാണാനില്ലെന്നാണ് പരാതി. ദുബായ് ട്രാൻസ്പോർട് കോർപറേഷന്റെ കീഴിലുള്ള താമസസ്ഥലത്തായിരുന്നു അജേഷ്. റാസൽഖൈമയിലുള്ള സുഹൃത്തിന്റെ അടുത്തേക്കാണെന്നു പറഞ്ഞു പോയതിനു ശേഷമാണു കാണാതായത്.

നാട്ടിൽ പോകാൻ ലീവെടുത്തിരുന്നെങ്കിലും സാമ്പത്തിക ബാധ്യതയുള്ളതിനാൽ പോകുന്നില്ലെന്ന് ദുബായിൽ തന്നെയുള്ള സഹോദരൻ സിമിലിനെ അറിയിച്ചിരുന്നു. ഇന്ത്യൻ കോൺസുലേറ്റിൽ പരാതിപ്പെടുമെന്ന് കുടുംബം അറിയിച്ചു.