കത്താറ ഫാഷൻ ഷോ ഇന്ന് രാത്രി മുതൽ

ദോഹ: കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന കത്താറ ഫാഷൻ ഷോ ഇന്ന് രാത്രി ഓപ്പറ ഹൗസിൽ ആരംഭിക്കും. ‘ഷോ ഡിസംബർ നാല് വരെ തുടരും. എല്ലാ ദിവസവും രാത്രി എട്ട് മണിക്കാണ് ഷോ ആരംഭിക്കുന്നത്.

ഖത്തരി സ്ത്രീകളുടെ അഭിനിവേശത്തെയും അവരുടെ നൂതന ആധുനിക ഡിസൈനുകളേയും പ്രതിഫലിപ്പിക്കുന്നതാണ് ഷോ.

നാല് രാത്രികളിലായി നടക്കുന്ന ഷോയുടെ ആദ്യ ദിനം സമുദ്ര പരിസ്ഥിതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആഡംബര ഫാഷ൯ ശേഖരങ്ങളാകും ഉണ്ടാവുന്നത്. രണ്ടാം ദിനത്തിലെ “അൽ ഖുംറ”യിൽ അറേബ്യന്‍ മരുഭൂമികളിലെ ഒരു നാടോടി ഗോത്രമായ ബെഡോൻ പരിസ്ഥിതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതായിരിക്കും.

മൂന്നാം ദിനം ഖത്തരി പരിസ്ഥിതിയിലെ പൂക്കളിൽ നിന്നും ചെടികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഗൾഫിലെ മഴയുള്ള വസന്തകാല കാലാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന “കിൻഡർഗാർട്ടൻ” ആണ്. വ്യതിരിക്തവും ആകർഷകവുമായ ഒരു കഥാപാത്രത്തിന്റെ സവിശേഷതയാണ് നാലാം ദിനത്തിൽ അവതരിപ്പിക്കുന്ന “മണവാട്ടി” കൂടാതെ മൈലാഞ്ചി രാത്രിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വസ്ത്രങ്ങളും കാണിക്കുന്നു.