വ്യവസായ രംഗത്തെ പ്രമുഖരുമായി സംവദിക്കാം;’ മീറ്റ് ദി ലെജന്റ്സ്’സെപ്റ്റംബർ 13 ന്

ദോഹ: വ്യവസായ രംഗത്തെ പ്രമുഖരുടെ അനുഭവങ്ങൾ മനസ്സിലാക്കാനും, അവരുമായി സംവദിക്കാനും ഖത്തറിലുള്ള മലയാളി സംരംഭകർക്ക്‌ അവസരമൊരുങ്ങുന്നു. കേരള ബിസിനസ്സ്‌ ഫോറമിന്റെ നേതൃത്വത്തിൽ മീറ്റ് ദി ലെജൻഡ്സ് എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി സെപ്റ്റംബർ 13 തിങ്കളാഴ്ച ഐബിപിഎസ് സി ഇ ഒ ആഞ്ജലീന പ്രേമലത ഉദ്‌ഘാടനം ചെയ്യും. വി ഗാർഡ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മുഖ്യാതിഥിയാവും.

ഓൺലൈൻ പരിപാടി കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കുമെന്ന് കേരള ബിസിനസ്സ്‌ ഫോറം പ്രസിഡണ്ട്‌ സി എ ഷാനവാസ്‌ ബാവ ഗൾഫ്‌ മലയാളിയോട്‌ പറഞ്ഞു. കേരളത്തിലെ പ്രമുഖ സംരഭകരെയും, ഭരണ രംഗത്തെ പ്രമുഖരെയും ഉൾപ്പെടുത്തി പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.