Friday, December 9, 2022
HomeGulfകാസർകോട് എക്സ്‌പാട്രിയേറ്റ്സ് അസ്സോസിയേഷൻ പതിനെട്ടാമത് വാർഷികം നവംബർ 11ന്

കാസർകോട് എക്സ്‌പാട്രിയേറ്റ്സ് അസ്സോസിയേഷൻ പതിനെട്ടാമത് വാർഷികം നവംബർ 11ന്

കുവൈറ്റ്: കാസർകോട് എക്സ്‌പാട്രിയേറ്റ്സ് അസ്സോസിയേഷൻ (കെഇഎ) കുവൈറ്റ് പതിനെട്ടാമത് വാർഷികം നവംബർ 11ന് . ഉച്ചയ്ക്ക് ഒരു മണി മുതൽ ആരംഭിക്കുന്ന ‘കാസർഗോഡ് ഉത്സവം ‘2022 അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിക്കുന്നത്.

ഉത്സവത്തിന്റെ ഭാഗമായി മൈലാഞ്ചി മത്സരം പായസമത്സരം മാപ്പിളപ്പാട്ട് മത്സരം തുടങ്ങിയ വിവിധ മത്സരയിനങ്ങളും, ഉത്സവകൂട്ടുകളുമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ യുംന അജിൻ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും . മലയാള സിനിമ പിന്നണി ഗായകനും പ്രശസ്ത ഗിത്താറിസ്‌റ്റുമായ വിവേകാനന്ദ് , കാസറഗോഡിന്റെ സ്വന്തം ഗായകരായി സിംങ്ങിങ് കപ്പിൾ എന്ന പേര് നേടിയ റിയാന & റമീസ് എന്നിവരും ഗാനമേളയിൽ പങ്കെടുക്കും. സംസ്കാരിക സമ്മേളനം വൈകുന്നേരം 4.30 ന് ആരംഭിക്കുമെന്നും സംഘാടകർ അറിയിച്ചു.

2004ൽ കുവൈത്തിലെ പ്രഥമ ജില്ലാ അസോസിയേഷൻആയി രൂപീകരിക്കപ്പെട്ട കെഇഎ തികഞ്ഞ ഉത്സവപ്രതീതി നിലനിർത്തി കൊണ്ടാണ് ഓരോ വർഷവും വാർഷിക സമ്മേളനം നടത്താറുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു. സഗീർ തൃക്കരിപ്പൂർ കെഇഎ ജനകീയ കുടിവെള്ളപ്പദ്ധതി പൂർണ്ണതയിൽ എത്തിക്കുന്നതിനാണ് ‘കാസർകോട് ഉത്സവ്‌ ‘ ഇത്തവണത്തെ മുൻഗണന നൽകുകയെന്ന് ഭാരവാഹികൾ പറഞ്ഞു. വാർഷിക സംഗമത്തിൽ സമൂഹത്തിലെ നാനതുറകളിലുള്ള നേതാക്കൾ പങ്കെടുക്കും. കോവിഡ് കാല പ്രവർത്തനങ്ങളിൽ, കുവൈറ്റിൽ നിന്നും ഓക്സിജൻ സിലിണ്ടർ എത്തിച്ചു കൊണ്ട് കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ പ്രശസ്‌തിപത്രം നേടി. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഈ വർഷത്തെ വിദ്യാഭ്യാസ ജേതാക്കൾക്കുള്ള പുരസ്‌കാര സമ്മേളനം ഡിസംബർ അവസാന വാരം കാസറഗോഡ് കുമ്പളയിൽ നടക്കുന്ന കുവൈറ്റ് ഫെസ്റ്റിൽ വെച്ച് വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്.

പത്രസമ്മേളനത്തിൽ പ്രസിഡന്റ് പി.എ.നാസർ, ചീഫ് പട്രോൺ സത്താർ കുന്നിൽ, ചെയർമാൻ ഖലീൽ അടൂർ, ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ സി.എച്ച് മുഹമ്മദ്‌ കുഞ്ഞി, വൈസ് ചെയർമാൻ അഷ്റഫ് അയൂർ, പ്രോഗ്രാം ജ ന റൽ കൺവീനർ അബ്ദുള്ള കടവത്ത്, കൺവീനർ ഹനീഫ പലായി, മിഡിയ കൺവീനർ റഫീക്ക് ഒളവറ എന്നിവർ പങ്കെടുത്തു.

Most Popular