Tuesday, May 17, 2022
HomeGulfകേളി ഏരിയ കമ്മിറ്റികൾ ജനകീയ ഇഫ്‌താർ സംഘടിപ്പിച്ചു

കേളി ഏരിയ കമ്മിറ്റികൾ ജനകീയ ഇഫ്‌താർ സംഘടിപ്പിച്ചു

റിയാദ് :  റമദാൻ മാസത്തിൽ പൊതുജനങ്ങൾക്കായി കേളി കലാസാംസ്‌കാരിക വേദി ഒരുക്കിയ 2022ലെ  സമൂഹ നോമ്പുതുറയുടെ ഭാഗമായി സുലൈ, ബത്ഹ, ന്യൂ സനയ്യ എന്നീ ഏരിയകൾ ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള കൂടുതൽ പ്രവാസികളിലേക്ക് കേളിയുടെ സാന്നിദ്ധ്യം എത്തിക്കുന്നതിന് വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏരിയ തലങ്ങളിലാണ് ഇഫ്താർ സംഘടിപ്പിച്ചത്. ഇരുപത് വർഷത്തോളമായി മുടക്കമില്ലാതെ ഇഫ്താർ സംഗമങ്ങൾ നടത്തിവരുന്ന കേളിക്ക്, കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല.

സുലൈ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുലൈ ഷിബ ജസീറ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ നൂറോളം കുടുംബങ്ങൾ ഉൾപ്പെടെ എഴുനൂറിലധികം പ്രവാസികളാണ് സംഗമത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്. സംഘാടക സമിതി ചെയർമാൻ ജോർജ് പി ഓ, കൺവീനർ ഹാഷിം കുന്നത്തറ, ഏരിയ സെക്രട്ടറി കാഹിം ചേളാരി, രക്ഷാധികാരി കമ്മിറ്റി കൺവീനർ അനിരുദ്ധൻ, അർഷിദ്, പ്രശാന്ത്, ബലരാമൻ, ഏരിയ വോളന്റിയർ ക്യാപ്റ്റൻ ഇസ്മായിൽ, ഇസ്ഹാഖ്, ഷറഫ്, വിനയൻ, നവാസ് ഷമീർ പറമ്പടി എന്നിവർ ഇഫ്താറിന്റെ മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകി.

ബത്ഹ ഏരിയ കമ്മിറ്റിയുടേയും കേന്ദ്ര കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ ക്‌ളാസിക് റെസ്റ്റോറന്റ് പരിസരത്ത് നടന്ന ഇഫ്താർ സംഗമത്തിൽ മറ്റു സംസ്ഥാനക്കാരും, വിവിധ രാജ്യക്കാരും ഉൾപ്പെടെ ആയിരത്തിലധികം പ്രവാസികൾ പങ്കെടുത്തു.  ഷമീർ കുന്നുമ്മൽ, അനിൽ അറക്കൽ, രാമകൃഷ്ണൻ, വിനോദ്, ഹുസ്സൈൻ മണക്കാട്, സുധീഷ് തറോൽ, സുനിൽ പോത്തോടി, മോഹൻദാസ്, ബിജു തായമ്പത്ത് എന്നിവർ ഇഫ്താർ മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകി. ലുലു ഹൈപ്പർ മാർക്കറ്റ്, സോനാ ജ്വല്ലറി എന്നിവർ ഇഫ്താറുമായി  സഹകരിച്ചു.

ന്യൂ സനയ്യ ദുബായ് മാർക്കറ്റിനകത്തും, ദുബായ് ഒയാസിസ് റെസ്റ്റോറന്റിലും നടന്ന ന്യൂ സനയ്യ ഏരിയ കമ്മറ്റിയുടെ ഇഫ്താർ സംഗമത്തിൽ സമീപ പ്രദേശങ്ങളിലെ ലേബർ ക്യാമ്പിൽ നിന്നുള്ള വ്യത്യസ്ത രാജ്യക്കാരായ തൊഴിലാളികൾ ഉൾപ്പെടെ ആയിരത്തഞ്ഞൂറിലധികം ആൾക്കാർ പങ്കെടുത്തു. മുൻ ഇഫ്താർ സംഗമങ്ങളെ അപേക്ഷിച്ച്  ബഹുജന പങ്കാളിത്തം കൊണ്ട് ഇത്തവണത്തെ ഇഫ്താർ ഗംഭീര വിജയമായിരുന്നെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഇഫ്താറിന്റെ മുന്നൊരുക്കങ്ങൾക്ക്  സംഘാടക സമിതി കൺവീനർ അബ്ബാസ്, ചെയർമാൻ നാസർ, ന്യൂ സനയ്യ ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി, പ്രസിഡന്റ് ഹുസൈൻ, ബ്രാഞ്ച് സെക്രട്ടറി മനോഹരൻ, ദുബൈ റസ്റ്റോറന്റ് പ്രതിനിധി റാഫി ചേനാടൻ, എ ടു ഇസഡ് മാർക്കറ്റ് മാനേജർ നവാസ് എന്നിവർ നേതൃത്വം നൽകി.

Most Popular