Thursday, December 2, 2021
HomeGulfകേളി ബത്ത ഏരിയ ഓണം, ഈദ് സംഗമം നടത്തി

കേളി ബത്ത ഏരിയ ഓണം, ഈദ് സംഗമം നടത്തി

റിയാദ് : കേളി കലാസാംസ്‌കാരിക വേദി ബത്ത ഏരിയ ഓണം ഈദ് സംഗമം നടത്തി.സ്കൈ ലൈൻ കാർഗോ ആന്റ് ലോജിസ്റ്റിക് ബത്ത മുഖ്യ പ്രായോജകരായ ഓണം ഈദ് സംഗമം കഴിഞ്ഞ ദിവസം അപ്പോളോ ഡിമോറ ഹാളിൽ സംഘടിപ്പിച്ചു. വിവിധ കലാ പരിപാടികളോടെ സംഘടിപ്പിച്ച ആഘോഷ പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം സിപി.ഐ.എം മലപ്പുറം ജില്ലാ കമ്മറ്റി അംഗവും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ പ്രൊഫ: എം. എം. നാരായണൻ ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്തു.

ബത്ത ഏരിയ ജോയിന്റ് സെക്രട്ടറി രാമകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ ബത്ത ഏരിയ വൈസ് പ്രസിഡന്റ് രജീഷ് പിണറായി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ സ്വാഗതം പറഞ്ഞ സാംസ്കാരിക സമ്മേളനത്തിൽ ഫൈസൽ ഗുരുവായൂർ മുഖ്യപ്രഭാഷണം നടത്തി.

കേളി ആക്ടിങ് സെക്രട്ടറി ടി.ആർ സുബ്രഹ്മണ്യൻ , വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കൂട്ടായി , കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗങ്ങളായ ദീപ ജയകുമാർ ഫസീല നാസർ ,സ്കൈ ലൈൻ കാർഗോ ആന്റ് ലോജിസ്റ്റിറ്റ് എം.ഡി. ശ്രീകുമാർ
OICC പ്രതിനിധി അബ്ദുള്ള വല്ലാഞ്ചിറ, ന്യൂ ഏജ് പ്രതിനിധി വിനോദ്, KMCC പ്രതിനിധി AU സിദ്ദീഖ്, കേളി ബത്ത ഏരിയ രക്ഷാധികാരി കമ്മറ്റി കൺവീനർ അനിൽ അറക്കൽ, കേന്ദ്ര ജീവകാരുണ്യ കമ്മറ്റി ആക്ടിംഗ് ചെയർമാൻ സെൻ ആന്റണി – ബത്ത ഏരിയ ട്രഷറർ രാജേഷ് ചാലിയാർ ജോയിന്റ് ട്രഷറർ വിനോദ്, പാരഗൺ റസ്‌റ്റോറന്റ് ആന്റ് ലുഹ മാർക്കറ്റ് ബത്ത MD ടെർഫിൻ ബഷീർ ,അൽ മുസ്ബഹ സ്പ്രേ ആന്റ് കോസ്മറ്റിക്സ് MD ഷമീർ, അൽ റയാൻ പോളിക്ലിനിക് ബത്ത പ്രതിനിധി, മഹ ഫാഷൻ ബത്ത പ്രതിനിധി, വിവ ഇലക്ട്രോണിക്സ് വാച്ച് സ് ആന്റ് സ്വീറ്റ്സ് പ്രതിനിധി ഷാഫി, ഹൈദർ നിയാസ് (360 ഡിഗ്രീ ലൈറ്റ് സ് MD), റിയാദ് കൈരളി റിപ്പോട്ടർ ഷമീർ ബാബു, കേളി ബത്ത ഏരിയ സൈബർ വിംഗ് കൺവീനർ സൗബിഷ്, കേന്ദ്ര സൈബർ വിംഗ് കൺവീനർ സിജിൻ കൂവള്ളൂർ, ചെയർമാൻ ബിജു തായമ്പത്ത്, തുടങ്ങിയവർ പരിപാടിയിൽ ആശംസ അർപ്പിച്ച് സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തിന് ഏരിയ ജോ: സെക്രട്ടറി സ: മുരളി കണിയാറത്ത് നന്ദി രേഖപെടുത്തി.

സംഗമത്തിനു മുന്നോടിയായി യൂനിറ്റുകൾ കേന്ദ്രീകരിച്ച് കാരംസ് ടൂർണ്ണമെന്റ്, പൂക്കളമത്സരം, കുടുംബങ്ങൾക്കായി പായസ പാചക മത്സരം എന്നിവ സംഘടിപ്പിച്ചു. പായസ പാചക മത്സരത്തിൽ സുബി ഷംസ് ഒന്നാം സമ്മാനവും ഷൈനി റിജീഷ് രണ്ടാം സ്ഥാനവും, ദീപ ജയകുമാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പൂക്കള മത്സരത്തിൽ മർഗബ് യൂണിറ്റ് ഒന്നാം സ്ഥാനവും ബത്ത സെന്റർ – സുമേസി യൂണിറ്റുകൾ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി.
കാരംസിൽ മർഗബ് യൂണിറ്റ് ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. കേളി ബത്ത എരിയ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും – കേളി കുടുംബവേദി പ്രവർത്തകരുടെയും കുട്ടികളുടെയും – ഡാൻസ് – ഗാനാലാപനം തുടങ്ങിയവയും അവതരിപ്പിച്ചു.

മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും മൊമന്റോയും സമ്മാനങ്ങളും കൈമാറി. കേളി കേന്ദ്ര വിദ്യാഭ്യാസ പുരസ്കാരത്തിന്റെ ഭാഗമായി – കേളി മെംബർമാരുടെ മക്കൾക്ക് നല്കിവരുന്ന – മൊമേന്റായും കാഷ് അവാർഡും , വിദ്യാഭ്യാസ പുരസ്കാര ചടങ്ങിൽ കൈപറ്റാൻ കഴിയാതിരുന്ന കുട്ടികൾക്ക് മൊമന്റോയും കാഷ് അവാർഡും കൈമാറി അവാർഡ് തുക കുട്ടികൾ കേരള സർക്കാരിന്റെ വിദ്യാകിരൺ നിധിയിലേക്ക് കൈമാറി. വളണ്ടിയർ ക്യാപ്റ്റനായി മുഹമ്മദ് അനീഷ് പ്രവർത്തിച്ചു.

Most Popular