Friday, May 27, 2022
HomeGulfകേളി ബത്ഹ-ബി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

കേളി ബത്ഹ-ബി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി ബത്ഹ ഏരിയയിലെ ബത്ഹ ബി യൂണിറ്റ് സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം നടന്നു. ആഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും, മെയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.

രക്തസാക്ഷി ധീരജ് നഗറിൽ നടന്ന യൂണിറ്റ് സമ്മേളനത്തിൽ ഫക്രുദീൻ സ്വാഗതവും, യൂണിറ്റ് വൈസ് പ്രസിഡന്റ് ജയകുമാർ അധ്യക്ഷതയും വഹിച്ചു. ബത്ഹ ഏരിയ കമ്മറ്റി അംഗം മോഹൻദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ബിജു തായമ്പത്ത് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അജിത് ഖാൻ വരവ്-ചെലവ് റിപ്പോർട്ടും, കേളി ആക്ടിംഗ് സെക്രട്ടറി ടി.ആർ.സുബ്രഹ്‌മണ്യൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.. അജിത് ഖാൻ രക്തസാക്ഷി പ്രമേയവും, മാർക്സ് അനുശോചന പ്രമേയവും, ശശികുമാർ, മെഹബൂബ്, ഹർഷാദ് എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങളും അവതരിപ്പിച്ചു. ടി.ആർ.സുബ്രഹ്‌മണ്യൻ, ബിജു തായമ്പത്ത് എന്നിവർ ചർച്ചകൾക്കുള്ള മറുപടി പറഞ്ഞു

ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം അനിൽ അറക്കൽ, ജോയിന്റ് സെക്രട്ടറി തങ്കച്ചൻ, വൈസ് പ്രസിഡന്റ് കെ പി കൃഷ്ണൻ, സലിം മടവൂർ, ഏരിയ കമ്മിറ്റി അംഗം ഉമ്മർ മുസ്‌ലിവീട്ടിൽ, ഗോപിനാഥ്, അനീസ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രസിഡന്റ് മുജീബ്, വൈസ് പ്രസിഡന്റ് ജയകുമാർ പുഴക്കൽ, അനീസ്, സെക്രട്ടറി ബിജു തായമ്പത്ത്, ജോയിന്റ് സെക്രട്ടറി ഫക്രുദീൻ, അജിത് ഖാൻ, ട്രഷറർ എബി വർഗ്ഗീസ്, ജോയിന്റ് ട്രഷറർ മാർക്സ് എന്നിവരെ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. യൂണിറ്റിന്റെ പുതിയ സെക്രട്ടറി ബിജു തായമ്പത്ത് സമ്മേളനത്തിന് നന്ദി പറഞ്ഞു.

Most Popular