ബാബു യോഹന്നാന് കേളി യാത്രയയപ്പ് നൽകി

റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ പവർഹൗസ് യൂണിറ്റ് അംഗം ബാബു യോഹന്നാന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. കഴിഞ്ഞ 15 വർഷമായി അൽ ഉംറ കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യന്ന ബാബു അഞ്ചു വർഷത്തോളമായി കേളിയിൽ അംഗമാണ്. കൊല്ലം ജില്ലയിലെ ഓയൂർ ചെങ്കുളം സ്വദേശിയാണ് ബാബു.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ ജോളി എൻ.ജോയി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അബ്ബാസ് സ്വാഗതമാശംസിച്ചു. കേളി ജോയന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ന്യൂ സനയ്യ രക്ഷാധികാരി കമ്മിറ്റി കൺവീനർ മനോഹരൻ, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഷെമീർ കുന്നുമ്മൽ, ന്യൂ സനയ്യ ഏരിയ സെക്രട്ടറി ബേബിക്കുട്ടി, ഏരിയാ രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ ജോർജ് വർഗീസ്, ഹുസൈൻ മണക്കാട്‌, ബൈജു ബാലചന്ദ്രൻ, യൂണിറ്റ് അംഗം അസീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി അബ്ബാസിൽ നിന്നും ബാബു യോഹന്നാൻ ഏറ്റുവാങ്ങി. യാത്രയയപ്പ് ചടങ്ങിന് ബാബു യോഹന്നാൻ നന്ദി പറഞ്ഞു.