മാത്യുവിന് കേളി യാത്രയയപ്പ് നൽകി

റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ആലപ്പുഴ, ചങ്ങനാശേരി സ്വദേശി മാത്യു ശമുവേലിന് കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ ഒലയ്യ യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ പത്തു വർഷമായി സൗദിയിലുള്ള മാത്യു, ആറ്റ്കിൻസ് ആൻഡ് പാർട്ട്ണെഴ്സ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. ഒലയ്യ യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ, യൂണിറ്റ് ജോയിന്റ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് ആക്ടിങ് പ്രസിഡന്റ് ഗിരീഷ് കുമാർ അധ്യക്ഷതയും, യൂണിറ്റ് സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി സ്വാഗതവും പറഞ്ഞു. കേളി മലാസ് ഏരിയ സെക്രട്ടറി സുനിൽ, മലാസ് ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ ഫിറോഷ് തയ്യിൽ, രക്ഷാധികാരി കമ്മിറ്റി അംഗം ഉമ്മർ, ഏരിയ കമ്മിറ്റി മെമ്പർമാരായ മുകുന്ദൻ, അഷ്‌റഫ് പൊന്നാനി, അഷ്‌റഫ് കണ്ണൂർ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷമീം മേലേതിൽ, യൂണിറ്റ് ട്രഷറർ നിയാസ്, പ്രശാന്ത്, അർഷാദ്, ബിജു, ഖാലിദ് ബാഷ, അഖിൽ ദേവ്, അമർ, ഷറഫുദ്ദീൻ, മുരളീ കൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മാത്യുവിനുള്ള യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് അംഗങ്ങൾ ചേർന്ന് കൈമാറി. യാത്രയയപ്പിന് മാത്യു നന്ദി പറഞ്ഞു.