റിയാദ് : 26 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്‌കാരിക വേദി ബത്ഹ ഏരിയ പ്രസിഡന്റ് സി.ടി.പ്രകാശന് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കേളി രൂപീകരണ കാലം മുതൽ അംഗമായ പ്രകാശൻ കേളിയുടെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കേളിയുടെ സാംസ്കാരിക, ജീവകാരുണ്യ, സംഘടനാ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പ്രകാശൻ കേളിയിൽ മറ്റു സംഘടനാ ചുമതലകളും വഹിച്ചിട്ടുണ്ട്. മലപ്പുറം പെരുമണ്ണ ക്ലാരി പഞ്ചായത്ത് കുറ്റിപ്പാല സ്വദേശിയാണ്. റിയാദിലെ പ്രിന്റിങ് പ്രസ്സ് ജീവനക്കാരനായിരുന്നു.
ബത്ഹ ഏരിയ പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ഏരിയ പ്രസിഡന്റ് രജീഷ് പിണറായി അധ്യക്ഷതയും സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ സ്വാഗതവും ആശംസിച്ചു. കേളി കേന്ദ്ര രക്ഷാധികാരി കമ്മിറ്റി കൺവീനർ കെപിഎം സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ, ഗോപിനാഥൻ വേങ്ങര, ഷാജി ജോസഫ്, കേളി ആക്ടിംഗ് സെക്രട്ടറി ടി ആർ സുബ്രമണ്യൻ, പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, സെക്രട്ടറിയറ്റ് അംഗം ഷമീർ കുന്നുമ്മൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സെൻ ആന്റണി, പ്രതീപ് രാജ്, മധു ബാലുശ്ശേരി, ബത്ഹ ഏരിയ ജോയിന്റ് സെകട്ടറി മുരളി കണിയാരത്ത്, മാധ്യമ വിഭാഗം പ്രതിനിധി നാസർ കാരക്കുന്ന്, ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ അനിൽ അറക്കൽ, ഏരിയ ട്രഷറർ രാജേഷ് ചാലിയാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ, തങ്കച്ചൻ, ഉമ്മർ, ഗോപി, ഷഫീഖ്, വിനോദ് മലയിൽ, സൗബീഷ് കൊള്ളിയിൽ, പി എസ് എ റഹ്മാൻ, അഡ്വ.അജിത് ഖാൻ, രാജേഷ് കടപ്പാടി, ജസ്റ്റിൻ ജയരാജ്, മുജീബ് റഹ്മാൻ, ജയകുമാർ പുഴയ്ക്കൽ, ഷമീർ ബാബു, അനീഷ്, മാർക്സ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഏരിയ രക്ഷാധികാരി കമ്മറ്റിയുടെ ഉപഹാരം കൺവീനർ അനിൽ അറയ്ക്കലും, ഏരിയ കമ്മറ്റിയുടെ ഉപഹാരം സെക്രട്ടറി പ്രഭാകരൻ കണ്ടോന്താറും പ്രകാശന് കൈമാറി. യാത്രയയപ്പിനു പ്രകാശൻ നന്ദി പറഞ്ഞു.